പടിക്കൽ കലമുടച്ചു ഇന്ത്യ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മാത്രം..

പടിക്കൽ കലമുടച്ചു ഇന്ത്യ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മാത്രം..

പടിക്കൽ കലമുടച്ചു ഇന്ത്യ, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മാത്രം..

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് കളത്തിലേക്ക് ഇറങ്ങിയത്.ഹീലിയെ പുറത്താക്കി രേണുക ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും ലാനിങ്ങും മൂണിയും ഇന്നിങ്സ് മുന്നോട്ടു നയിച്ചു.

ഇരുവരും ആക്രമിച്ചു കളിച്ചു മുന്നേറിയപ്പോൾ ഇന്ത്യക്ക് രക്ഷയായി രാധ യാധവ് ലാനിങ്ങിനെ അത്ഭുതകരാം വിധം റൺ ഔട്ടാക്കി.വീണ്ടും ഓസ്ട്രേലിയ കളിയിലേക്ക് തിരകെ വരുമെന്ന് വിചാരിച്ചെങ്കിലും ഒരിക്കൽ കൂടി രാധ യാദാവിന്റെ ടൂർണമെന്റിൽ തന്നെ മികച്ച ക്യാച്ചിൽ മഗ്രത്തും വീണു.ഗാർഡണർ കൂറ്റൻ അടികൾ കൊണ്ട് ഇന്ത്യയിൽ നിന്ന് മത്സരം അകറ്റുമെന്ന് കരുതിയ നിമിഷത്തിൽ സ്നേഹ രാണ ഇന്ത്യക്ക് ബ്രേക്ക്‌ ത്രൂ നൽകി. പക്ഷെ മറു വശത്തു നങ്കൂരമിട്ട് കളിച്ച മൂണി ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമാക്കില്ല എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ കൂടി ഇന്ത്യയുടെ ഫീൽഡിങ് മാന്ത്രികതയിൽ സ്നേഹ രാണയുടെ ബൗളിങ്ങിൽ ദീപ്തി മൂണിയേ കൈയിൽ ഒതുക്കി. ഒടുവിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 161 റൺസ് സ്വന്തമാക്കി.

തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മേജർ കിരീടം തേടി ബാറ്റ് എടുത്ത ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ സ്മൃതി മന്ദാനയേ നഷ്ടമായി.തൊട്ട് അടുത്ത ഓവറിൽ ഷാഫലിയും കൂടാരം കേറി.പക്ഷെ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഹർമൻപ്രീതും ഒപ്പം ജെംമിമയും കൂടി ചേർന്നപ്പോൾ ഇന്ത്യയുടെ വിജയത്തിലേക്കുള്ള ദൂരം കുറഞ്ഞു കൊണ്ടേയിരുന്നു.പക്ഷെ ജെമ്മിമയെ പുറത്താക്കി സ്കട്ട് ഓസ്ട്രേലിയെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു.

ഗാർഡനർ ഹർമൻപ്രീതിനെ ഹീലിയുടെ കയ്യിൽ എത്തിച്ചതോടെ ഇന്ത്യയുടെ സ്വർണം എന്നാ സ്വപ്നം അകന്നു  പോയി. ഒടുവിൽ 9 റൺസ് അകലെ ഇന്ത്യ ഒരിക്കൽ കൂടി പടിക്കൽ കലമുടച്ചു.

Our Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here